ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതി​യെ തിരിച്ചറിഞ്ഞു; പ്രതി മലയാളിയെന്ന് പൊലീസ്

(www.kl14onlinenews.com)
(07-Sep-2023)

ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതി​യെ തിരിച്ചറിഞ്ഞു; പ്രതി മലയാളിയെന്ന് പൊലീസ്
കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി മലയാളിയെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്.

ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രതി പ്രദേശത്ത് തന്നെയുള്ളയാണെന്ന സംശയം നേരത്തെ ദൃക്‌സാക്ഷി പ്രകടിപ്പിച്ചിരുന്നു. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണ്.

നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. പ്രതിയെന്ന് പറയുന്നയാള്‍ മോഷ്ടാവാണെന്നും സംശയമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം.

പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് ദൃക്സാക്ഷി പറഞ്ഞു. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിരുന്നു.

പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസിയാണ് പൊലീസിനേയും നാട്ടുകാരേയും വിവരമറിയിച്ച് തെരച്ചിൽ നടത്തിയത്. പ്രതിക്കായി തെര​ച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ചാത്തൻപുറത്തെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ​പെൺകുട്ടിയുടെ കുടുംബം കേരളത്തിലുണ്ട്.

Post a Comment

Previous Post Next Post