ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

(www.kl14onlinenews.com)
(22-Sep-2023)

ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
മൊഹാലി:
ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന ലോകകപ്പിനു മുൻപുള്ള 'ഡ്രസ് റിഹേഴ്‌സലായ' പരമ്പരയിലെ ആദ്യ മത്സരം കെ.എൽ രാഹുൽ നയിക്കും. ഇന്ന് ഉച്ചക്ക് 1:30ന് മൊഹാലിയിലാണ് മത്സരം.

ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച ആദ്യ രണ്ടു മത്സരത്തിലും കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ആർ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിനു പുറമേ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ടു മത്സരങ്ങൾക്കില്ല. എന്നാൽ മൂന്നാം ഏകദിനത്തിൽ ഇവർ മൂവരും ടീമിൽ തിരിച്ചെത്തും.

പാറ്റ് കമിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ടീം ഏകദിന ലോകകപ്പിനുള്ള അതേ സ്‌ക്വാഡുമായാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചെങ്കിലും അന്തിമ ടീം ലിസ്റ്റ് സമർപ്പിക്കാൻ ഇനിയും സമയം ഉള്ളതിനാൽ ഫൈനൽ സ്‌ക്വാഡിലേക്കുള്ള അവസാന ഘട്ട സെലക്ഷൻ ട്രയൽസിനു കൂടി പരമ്പര വേദിയാകും. 24ന് ഇൻഡോറിലും 27ന് രാജ്‌കോട്ടിലുമാണ് പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങൾ

Post a Comment

Previous Post Next Post