നിജ്ജറുടെ കൊലയില്‍‌ ഇന്ത്യന്‍ പങ്കിന് തെളിവുണ്ടെന്ന് കാനഡ; അന്വേഷണത്തെ തുണച്ച് യുഎസ്

(www.kl14onlinenews.com)
(22-Sep-2023)

നിജ്ജറുടെ കൊലയില്‍‌ ഇന്ത്യന്‍ പങ്കിന് തെളിവുണ്ടെന്ന് കാനഡ; അന്വേഷണത്തെ തുണച്ച് യുഎസ്
ഡൽഹി :
ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ അവകാശപ്പെടുന്നു. ഇന്ത്യയിലെ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം ഇതിനു തെളിവാണെന്നും കാനഡ പറയുന്നു. തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ' Five Eyes' നല്‍കി. നേരിട്ടും അല്ലാതെയും വിവരങ്ങള്‍ ശേഖരിച്ചെന്നും കാനഡ അറിയിച്ചു. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത. അതിനിടെ കാനഡ നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. കുറ്റവാളികളെ കണ്ടെത്തണമെന്ന് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അഭിപ്രായപ്പെട്ടു. ജി 20ക്കിടെ ബൈഡന്‍ മോദിയോട് ഇക്കാര്യം ഉന്നയിച്ചതായും റിപ്പോര്‍ട്ട്.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്റുമാർ എന്ന ആരോപണം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണം. കനേഡിയൻ പൗരനെ കാനഡയുടെ മണ്ണിൽ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികൾ. ഇത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. പാർലമെൻ്റിൽ പറഞ്ഞത് ഉത്തമ ബോധ്യത്തോടെയാണ്. നീതി നടപ്പാക്കാൻ ഇന്ത്യയുടെ സഹകരണം തേടുന്നുവെന്നും ട്രൂഡോ പറഞ്ഞു.

ഇതിനിടെ കനേഡിയന്‍ പൗരന്‍മാര്‍ക്ക് വീസ നിഷേധിച്ചതിനെതിരെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ രംഗത്തെത്തി. തീരുമാനം അടുത്തിടെ കാനഡ പൗരത്വമെടുത്ത പഞ്ചാബികളെ ബാധിക്കുമെന്ന് അമരീന്ദര്‍ സിങ് രാജാ വാറിങ്. ഇവരുടെ കുടുംബാംഗങ്ങള്‍ ഇന്ത്യയിലാണ്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കില്ല. ഉടന്‍ പ്രശ്നം പരിഹരിക്കണമെന്ന് അമരീന്ദര്‍ സിങ് രാജാ വാറിങ് ആവശ്യപ്പെട്ടു. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരൻമാർക്കു വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്കു നിർത്തിവച്ചിരുന്നു. ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിക്കില്ല.

Post a Comment

Previous Post Next Post