സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസ താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

(www.kl14onlinenews.com)
(03-Sep-2023)

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസ താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിൻ സ്ട്രീക്ക് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
ആഴ്ച്ചകൾക്ക് മുമ്പ് ഹീത്ത് സ്ട്രീക്ക് മരിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. 2005ലാണ് സ്ട്രീക്ക് രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക് സിംബാബ്‍വെ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ടീമിന്റെ നെടുംതൂണായിരുന്നു.

655 ടെസ്റ്റ് 189 ഏകദിനങ്ങളും അദ്ദേഹം സിംബാബ്‍വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 4933 റൺസും 455 വിക്കറ്റുകളും നേടി. സിംബാബ്‍വെയ്ക്കു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റെക്കോർഡ് സ്ട്രീക്കിന‍്റെ പേരിലാണ്.

Post a Comment

Previous Post Next Post