ഹര്‍ഷിന കേസ്; നാല് പ്രതികള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി

(www.kl14onlinenews.com)
(04-Sep-2023)

ഹര്‍ഷിന കേസ്; നാല് പ്രതികള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നാല് പ്രതികള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കി. രണ്ടാം പ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോ.ഹസ്ന, മെഡിക്കല്‍ കോളജിലെ നേഴ്സ് എം.രഹന, കെ.ജി.മഞ്ജു എന്നിവര്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി. ഒന്നാം പ്രതി ഡോ.സി.കെ രമേശന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയി നേരത്തെ നോട്ടിസ് നല്‍കിയിരുന്നു.

ഏഴ് ദിവസത്തിനകം മെഡിക്കല്‍ കോളജ് എസിപിക്ക് മുന്‍പാകെ ഹാജരാക്കാനാണ് നോട്ടിസ്. സിആര്‍പിസി 41എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നോട്ടിസ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.

അതേസമയം, സംഭവത്തില്‍ സമര സമിതി ഇന്ന് യോഗം ചേരും. കേസിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നിയമ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ സമ്മേളനം കഴിയും വരെ പൊലീസ് നടപടികള്‍ക്കൊപ്പം നില്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം. കേസില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും പ്രതി ചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Post a Comment

Previous Post Next Post