(www.kl14onlinenews.com)
(04-Sep-2023)
ഉത്തർപ്രദേശിലെ ബരാബങ്കിയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നാലുപേരെ രക്ഷപ്പെടുത്താൻ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ബരാബങ്കിയിലെ ഫത്തേപൂരിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റി. സമീപത്തെ വീടുകളിൽ താമസിക്കുന്നവരും അപകടത്തിൽ കുടുങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ടാണ് (സിഎംഎസ്) മരണം സ്ഥിരീകരിച്ചത്.
കെട്ടിടത്തിനുള്ളിൽ ആദ്യം 16 പേർ കുടുങ്ങിയിരുന്നു. സഹായത്തിനായി എൻഡിആർഎഫ് സംഘത്തെ വിളിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ബരാബങ്കി പോലീസ് സൂപ്രണ്ട് ദിനേശ് സിംഗ് പറഞ്ഞു.
Post a Comment