(www.kl14onlinenews.com)
(05-Sep-2023)
കാസർകോട് :
മഞ്ചേശ്വരം എസ്ഐയെ മര്‍ദിച്ച കേസില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. മുസ്ലിം ലീഗ് നേതാവായ അബ്ദുറഹ്മാനാണ് അറസ്റ്റിലായത്. ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐ അനൂപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ കൈക്ക് പരുക്കേറ്റിരുന്നു.
ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉപ്പളയില്‍ പഞ്ചായത്തംഗമുള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ കണ്ടതോടെ പട്രോളിങിനിറങ്ങിയ പൊലീസ് കാര്യമന്വേഷിച്ചു. ഇത് വാക്കേറ്റത്തിലും തുടര്‍ന്ന് ആക്രമണത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Post a Comment