ഏഷ്യ കപ്പ്: 17 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ബിസിസിഐ സംഘം പാക്കിസ്ഥാനിലെത്തി, ഊഷ്മള വരവേൽപ്

(www.kl14onlinenews.com)
(05-Sep-2023)

ഏഷ്യ കപ്പ്:
17 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ബിസിസിഐ സംഘം പാക്കിസ്ഥാനിലെത്തി,
ഊഷ്മള വരവേൽപ്
ലാ​ഹോ​ർ: 17 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മേ​ധാ​വി​ക​ൾ പാ​കി​സ്താ​നി​ലെ​ത്തി. ഏ​ഷ്യ ക​പ്പ് മ​ത്സ​രം കാ​ണാ​ൻ പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ബി.​സി.​സി.​ഐ പ്ര​സി​ഡ​ന്റ് റോ​ജ​ർ ബി​ന്നി​യും വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജീ​വ് ശു​ക്ല​യും ലാ​ഹോ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. അ​ത്താ​രി-​വാ​ഗ അ​തി​ർ​ത്തി വ​ഴി​യാ​യി​രു​ന്നു യാ​ത്ര.

ചൊ​വ്വാ​ഴ്ച ലാ​ഹോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശ്രീ​ല​ങ്ക-​അ​ഫ്ഗാ​നി​സ്താ​ൻ മ​ത്സ​രം ഇ​രു​വ​രും കാ​ണും. 2008ലെ ​ഏ​ഷ്യ ക​പ്പി​നാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​അ​വ​സാ​ന​മാ​യി പാ​കി​സ്താ​നി​ലെ​ത്തി​യ​ത്. ഇ​രു ടീ​മും ത​മ്മി​ലെ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര ഒ​ടു​വി​ൽ പാ​കി​സ്താ​നി​ൽ ന​ട​ന്ന​ത് 2006ലും. ​ഇ​ക്കു​റി ഏ​ഷ്യ ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി​യാ​യി ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത് പാ​കി​സ്താ​നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ടീ​മി​നെ അ​യ​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ച​തോ​ടെ ശ്രീ​ല​ങ്ക​യും വേ​ദി​യാ​ക്കി.

അ​തേ​സ​മ​യം, സ​ന്ദ​ർ​ശ​ന​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് രാ​ജീ​വ് ശു​ക്ല അ​റി‍യി​ച്ചു. ‘‘ഏ​ഷ്യ ക​പ്പ് ആ​തി​ഥേ​യ​രാ​ണ് പാ​കി​സ്താ​ൻ. ഈ ​പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ സ​ന്ദ​ർ​ശ​ന ല​ക്ഷ്യം ക്രി​ക്ക​റ്റ് മാ​ത്ര​മാ​ണ്. ക്രി​ക്ക​റ്റി​നെ രാ​ഷ്ട്രീ​യ​വു​മാ​യി കൂ​ട്ടി​ക്കു​ഴ​ക്ക​രു​ത്’’ -കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാം​ഗം​കൂ​ടി​യാ​യ ശു​ക്ല പ​റ​ഞ്ഞു.

പ​ഞ്ചാ​ബ് (പാകിസ്താ​നി​ലെ) ഗ​വ​ർ​ണ​ർ ലാഹോറിൽ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തു. 16 വർഷങ്ങൾക്ക് മുമ്പ് താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗമായിരുന്ന തന്റെ അവസാന പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് ബിന്നി അനുസ്മരിച്ചു. “ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗമായിരുന്ന 2006ലാണ് ഞാൻ അവസാനമായി പാകിസ്താൻ സന്ദർശിച്ചത്. പാക്കിസ്താന്റെ ആതിഥ്യം വളരെ മികച്ചതാണ്, ഞങ്ങളോട് വളരെ നന്നായി പെരുമാറി, ”ബിന്നി പറഞ്ഞു.

ബി.സി.സി.ഐ പ്രതിനിധി സംഘത്തിന്റെ വരവ് മഹത്തായ നിമിഷമാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സാക്ക അഷ്‌റഫ് പറഞ്ഞു. പി.സി.ബിയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താനിലേക്ക് എത്തിയതിന് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നന്ദിയുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.

Post a Comment

Previous Post Next Post