ഏഴുമാസങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

(www.kl14onlinenews.com)
(19-Sep-2023)

ഏഴുമാസങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വാര്‍ത്താ സമ്മേളനം വിളിച്ചു. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ നേരിട്ട് കാണുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് നടക്കുക.ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളും കുടുംബത്തിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇവയിലൊന്നും പ്രതികരിച്ചിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തിലും അടക്കം മൗനം പാലിച്ച ശേഷമാണ് ഇന്ന് മാധ്യമങ്ങളെ കാണാനൊരുങ്ങുന്നത്.ഏഴ് മാസത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നത് നിപ സാഹചര്യത്തിലായിരിക്കുമെന്നാണ് സുചന

Post a Comment

Previous Post Next Post