സഹോദരന്‍ അനുജനെ കൊന്ന് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

(www.kl14onlinenews.com)
(06-Sep-2023)

സഹോദരന്‍ അനുജനെ കൊന്ന് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം തിരുവല്ലത്ത് സഹോദരന്‍ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് കാട്ടി മരണപ്പെട്ട രാജിന്റെ അമ്മ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഓണത്തിന്റെ സമയത്ത് ഇവരുടെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ മകനെ കാണാനില്ലായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന്റെ ഭാഗമായി രാജിന്റെ സഹോദരന്‍ ബിനുവിനെ പോലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അനുജനെ കൊന്നു കൂഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറയുന്നു.

സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു മൊഴി. ഇതനുസരിച്ച് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓണക്കാലത്ത് അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് ഒടുവില്‍ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് നല്‍കുന്ന വിവരം.

Post a Comment

Previous Post Next Post