(www.kl14onlinenews.com)
(19-Sep-2023)
കാസർകോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൗക്കി യൂണിറ്റിന്റെ വാർഷിക കൺവെൻഷൻ ചൗക്കി സന്ദേശം ഓഫീസിൽ വെച്ചു ചേർന്നു. ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചൗക്കി യൂണിറ്റ് പ്രസിഡണ്ട് സലീം സന്ദേശം അധ്യക്ഷതവഹിച്ചു. രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷന്റെ ഗുരുരത്നാ പുരസ്കാര ജേതാവ് കെ.എ. യശോദ ടീച്ചറിനെ ചടങ്ങിൽ ആദരിച്ചു. കെ.എ. യശോദ ടീച്ചർ, കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ടി.എം.രാജേഷ് സ്വാഗതവും എസ്.എച്ച്. ഹമീദ് നന്ദിയും പറഞ്ഞു
إرسال تعليق