മൂന്നാ തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ

(www.kl14onlinenews.com)
(10 -Aug-2023)

മൂന്നാ തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തി. വായ്പാ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്താന്‍ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

റീട്ടെയില്‍ നാണയപ്പെരുപ്പം ലക്ഷ്യമായ 4 ശതമാനത്തില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര ബാങ്കിന്റെ കമ്മറ്റിയും മുന്‍ നിലപാടില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്‌. ആര്‍ബിഐയുടെ എംപിസി കഴിഞ്ഞ മൂന്ന് സൈക്കിളുകളായി റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. അതിനുമുമ്പ്, സെന്‍ട്രല്‍ ബാങ്കിന്റെ പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ 250 ബേസിസ് പോയിന്റ് ഉയര്‍ത്തി. 2023 മെയ് മാസത്തില്‍ 4.3 ശതമാനത്തിലെ താഴ്ന്ന നിലയിലെത്തിയതിനു ശേഷമുള്ള പണപ്പെരുപ്പം ജൂണില്‍ ഉയര്‍ന്നുവെന്നും ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പച്ചക്കറി വിലയുടെ അടിസ്ഥാനത്തില്‍ കുതിച്ചുയരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

”പച്ചക്കറി വിലയുടെ ആഘാതം പെട്ടെന്ന് മാറുമെങ്കിലും, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പശ്ചാത്തലത്തില്‍, ആഗോള ഭക്ഷ്യ വിലകള്‍ക്കൊപ്പം സാധ്യമായ എല്‍ നിനോ കാലാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.’ ഈ സംഭവവികാസങ്ങള്‍ വര്‍ധിക്കുന്ന പണപ്പെരുപ്പ കാര്യത്തില്‍ ഉയര്‍ന്ന ജാഗ്രത ആവശ്യമാണ്” ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Post a Comment

Previous Post Next Post