നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി അഷ്റഫ് കർള

(www.kl14onlinenews.com)
(10 -Aug-2023)

നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി അഷ്റഫ് കർള
തിരുവനന്തപുരം: മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നിയമസഭാ മന്ദിരത്തിൽ വച്ച് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള നിവേദനം നൽകി.

ജില്ലയിലും കേരളം ഒട്ടാകെ ജലാശയങ്ങളിലും കുളങ്ങളിലും മുങ്ങിമരണം വർധിച്ചികൊണ്ടിരിക്കുകയാണ്. മരണങ്ങൾ കൂടുതലായും സംഭവിക്കുന്നത് നീന്തൽ വശം ഇല്ലാത്ത കാരണങ്ങൾ കൊണ്ടാണ്. നിലവിൽ വർഷകാലത്ത് മാത്രമാണ് എൻ്റെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അടക്കം കുട്ടികൾക്ക് സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ചിലയിടങ്ങളിൽ മാത്രം പരിശീലനങ്ങൾ നൽകുന്നത്. വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിൽ വളർന്ന് വരുന്ന കുട്ടികൾക്ക് നീന്തൽ പഠിക്കുന്നതിന്റെ ആവശ്യകതകളെക്കുറിച്ച് ബോധവൽക്കരണം എന്ന നിലയിൽ പാഠ്യപദ്ധതിയിൽ നീന്തൽ വിഷയമാക്കി ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post