(www.kl14onlinenews.com)
(19-Aug-2023)
ദേളി:കാർഷിക ദിനത്തിന്റെ ഭാഗമായി സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ ആയിരം അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറികൾ പ്രോത്സാഹിപ്പിക്കുന്നതിനും,പുതിയ തലമുറക്ക് കാർഷിക രീതികൾ പരിചയപ്പെടുത്തലുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
വെണ്ട,ചീര,മുളക് തക്കാളി,പയർ,മത്തൻ,പടവലം,വഴുതന,ചിരങ്ങ തുടങ്ങിയ വിവിധ ഇനം വിഭവങ്ങളാണ് ജൈവകൃഷിയിലൂടെ തയ്യാറാക്കുന്നത്.വിളവെടുപ്പിലൂടെ ലഭിക്കുന്ന വിഭവങ്ങൾ ഉൾപ്പെടുത്തി കാർഷിക ചന്ത സംഘടിപ്പിക്കും.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും കുടുംബവും പദ്ധതിയുടെ ഭാഗമാകും.സ്കൂൾ കൃഷിത്തോട്ടം അടുക്കളത്തോട്ടം എന്നിവയുടെ മേൽനോട്ടത്തിനായി ശ്രീ പ്രകാശൻ ശ്രീമതി ഹസീന ശ്രീമതി ഫർസാന എന്നിവരുടെ സമിതി രൂപീകരിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഡോക്ടർ സലാഹുദ്ദീൻ അയ്യൂബി നിർവഹിച്ചു, സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് ശിഹാബ് അധ്യക്ഷത വഹിച്ചു.അധ്യാപകരായ പ്രകാശൻ,ഷബീർ ,ഹസീന എന്നിവർ സംബന്ധിച്ചു.
Post a Comment