യുവ എഴുത്തുകാരി ശ്രുതി മേലത്തിനെ കെ.പി.സി.സി സംസ്ക്കാര സാഹിതി പള്ളിക്കര മണ്ഡലം കമ്മിറ്റി ആദരിച്ചു

(www.kl14onlinenews.com)
(19-Aug-2023)

യുവ എഴുത്തുകാരി ശ്രുതി മേലത്തിനെ കെ.പി.സി.സി സംസ്ക്കാര സാഹിതി പള്ളിക്കര മണ്ഡലം കമ്മിറ്റി ആദരിച്ചു
പള്ളിക്കര: യുവ എഴുത്തുക്കാരിയും പാക്കം സ്വദേശിയുമായ ശ്രുതി മേലത്തിനെ കെ.പി.സി.സി സംസ്ക്കാര സാഹിതി പള്ളിക്കര മണ്ഡലം കമ്മിറ്റി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ക്കാര സാഹിതി മണ്ഡലം വൈസ് ചെയർമാൻ ബി.ടി.രമേശൻ അധ്യക്ഷനായി.

ഇത്തിരി വെളിച്ചം (നോവൽ), പകലവസാനിക്കുന്നിടം (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ചാണ് പ്രകാശനം ചെയ്തത്. കൂടാതെ ബന്ന ചേന്ദമംഗല്ലൂരിന്റ കഥാശ്വാസം വോളിയം ഒന്ന്, രണ്ട് മന്ദാരം പബ്ലിക്കേഷന്റെ കൃതിയും കർത്താവും, തൂവൽ, പൂമരച്ചില്ലകൾ എന്നീ പുസ്തകങ്ങളിലും എഴുതിയിട്ടുണ്ട്. 13 വർഷമായി ദുബൈയിലെ ഗൾഫ് മോഡൽ സ്കൂളിൽ കെമിസ്ട്രി അധ്യാപികയായി ജോലി ചെയ്തുവരുന്നു.

ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ, സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം ചെയർമാൻ ബാബു മണിയങ്കാനം, സാഹിതി അംഗങ്ങളായ സാജിദ് മൗവ്വൽ, ടി.അശോകൻ നായർ, മണികണ്ഠൻ ഓമ്പയിൽ, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, എം.രത്നാകരൻ നമ്പ്യാർ, പി.കെ.അമ്പാടി, എം.രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

   ആദരവിന് ശ്രുതി മേലത്ത് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post