നാക്ക് പിഴയ്ക്ക് ഞങ്ങള്‍ വലിയ വില നല്‍കേണ്ടി വരും; അമിത് ഷായ്ക്കെതിരെ മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം

(www.kl14onlinenews.com)
(14-Aug-2023)

നാക്ക് പിഴയ്ക്ക് ഞങ്ങള്‍ വലിയ വില നല്‍കേണ്ടി വരും; അമിത് ഷായ്ക്കെതിരെ മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം
ഇംഫാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം. കാങ്പോപ്പി ജില്ലയിലാണ് കുക്കി-സോ സമുദായത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ട്രൈബല്‍ യൂണിറ്റി സദര്‍ ഹില്‍സ് യുടെ വനിതാ വിഭാഗമാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. ഷായ്ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘അമിത് ഷാ തന്റെ തെറ്റ് അംഗീകരിക്കണം’, ‘നാക്ക് പിഴയെക്കുറിച്ച് പാര്‍ലമെന്റില്‍ കൂടുതല്‍ വ്യക്തത വരുത്തണം’, ‘നാക്ക് പിഴയ്ക്ക് ഞങ്ങള്‍ വലിയ വില നല്‍കേണ്ടി വരും’ എന്നിങ്ങനെയാണ് പ്ലക്കാര്‍ഡിലെ വാക്യങ്ങള്‍.

കുക്കി-സോ ജനങ്ങള്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരല്ല, ഇന്ത്യന്‍ പൗരന്മാരാണെന്ന് ഊന്നിപ്പറയുന്ന മറ്റ് നിരവധി പ്ലക്കാര്‍ഡുകളും പ്രതിഷേധ പ്രകടനത്തില്‍ പ്രത്യക്ഷപ്പെട്ടു. മ്യാന്‍മറില്‍ നിന്നുള്ള കുക്കി അഭയാര്‍ഥികളുടെ പ്രവാഹമാണ് മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രി ബുധനാഴ്ച ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ‘ആയിരക്കണക്കിന് കുക്കി ആദിവാസി വനിതകളാണ് ഇങ്ങോട്ട് പലായനം ചെയ്തത്. അങ്ങനെ എത്തിയവര്‍ മണിപ്പൂരിലെ കാടുകളില്‍ താമസം ആരംഭിച്ചു. ഇതോടെ മണിപ്പൂരില്‍ സുരക്ഷിതാവസ്ഥയെ സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടാവാന്‍ തുടങ്ങി എന്നുമാണ് ഷാ പറഞ്ഞത്.

Post a Comment

Previous Post Next Post