മോശം കാലാവസ്ഥ; ദോഹ-കോഴിക്കോട് വിമാനം വഴിതിരിച്ചുവിട്ടു

(www.kl14onlinenews.com)
(Aug -03-2023)

മോശം കാലാവസ്ഥ; ദോഹ-കോഴിക്കോട് വിമാനം വഴിതിരിച്ചുവിട്ടു
ദോഹ-കോഴിക്കോട് ഖത്തര്‍ എയര്‍വേസ് വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ 3.10ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിടുകയായിരുന്നു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നേരത്തെ നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. ടേക്ക് ഓഫിന് പിന്നാലെ അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്.

ഒരു യാത്രക്കാരനാണ് പുക ഉയരുന്നത് ജീവനക്കാരെ അറിയിച്ചത്. ഇന്നലെ രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെ കൊച്ചി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമാക്കി മാറ്റിയ ശേഷം വിമാനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നാലെ 170 -ഓളം യാത്രക്കാരെ ദുബായില്‍ നിന്ന് വന്ന മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ടു.

Post a Comment

Previous Post Next Post