കണ്ണൂരിൽനിന്ന് കാണാതായ വിദ്യാർഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവിൽ കണ്ടെത്തി

(www.kl14onlinenews.com)
(Aug -03-2023)

കണ്ണൂരിൽനിന്ന് കാണാതായ വിദ്യാർഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവിൽ കണ്ടെത്തി
കണ്ണൂർ: കക്കാട് നിന്ന് കാണാതായ വിദ്യാർഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവിൽനിന്ന് കണ്ടെത്തി. കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് ഷെസിനെയാണ് ബെംഗളുരുവിൽനിന്ന് കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞയാൾ വീഡിയോ എടുത്ത് ബന്ധുക്കൾക്ക് അയച്ചുനൽകുകയായിരുന്നു. കുട്ടിയെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

മുടിമുറിക്കാനായി ബാർബർഷോപ്പിലേക്ക് പോയ കുട്ടിയെ ഇക്കഴിഞ്ഞ ജുലൈ 16 മുതലാണ് കാണാതയാത്. കുഞ്ഞിപ്പള്ളി ഗായത്രി ടാക്കീസിന് സമീപത്തെ വീട്ടിൽനിന്ന് രാവിലെ പത്ത് മണിയോടെ 100 രൂപയുമായാണ് കുട്ടി ബാർബർ ഷോപ്പിലേക്ക് പോയത്.

ഉച്ചയായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷണം അരംഭിച്ചു. കുട്ടി ബാർബർ ഷോപ്പിൽ എത്തിയിരുന്നില്ലെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു. തുടർന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വൈകിട്ടോടെ വീട്ടുകാർ കണ്ണൂർ ടൌൺ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. അതിനിടെയാണ് മലയാളിയായ വ്യക്തി കഴിഞ്ഞ ദിവസം കുട്ടിയുടെ വീഡിയോ വീട്ടുകാർക്ക് അയച്ചുനൽകിയത്.

Post a Comment

Previous Post Next Post