​ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ ഓണക്കോടി സമ്മാനിച്ച് മന്ത്രിമാരായ റിയാസും ശിവൻകുട്ടിയും

(www.kl14onlinenews.com)
(19-Aug-2023)

​ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ ഓണക്കോടി സമ്മാനിച്ച് മന്ത്രിമാരായ റിയാസും ശിവൻകുട്ടിയും
തിരുവനന്തപുരം :
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓണക്കോടി സമ്മാനിച്ച് കേരള സർക്കാർ. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഓണക്കോടി സമ്മാനിച്ചത്. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് മന്ത്രിമാർ ​ഗവർണർക്ക് സമ്മാനിച്ചത്. സർക്കാർ നടത്തുന്ന സംസ്ഥാന ഓണാഘോഷ പരിപാടിയിൽ ഇരുമന്ത്രിമാരും ചേർന്ന് ഗവർണറെ കഷ്ണിച്ചു.

കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു. അടുത്തദിവസം ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.

Post a Comment

Previous Post Next Post