വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെട്ട സ്റ്റുഡന്റ് ടിക്കറ്റ് നൽകാതെ ബസ് ജീവനക്കാർ നടത്തുന്ന അവഗണനക്കെതിരെ ജോയിന്റ് ആർഡിഒ ക്ക് പരാതി നൽകി അഷ്റഫ് കർള

(www.kl14onlinenews.com)
(17-Aug-2023)

വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെട്ട സ്റ്റുഡന്റ് ടിക്കറ്റ് നൽകാതെ ബസ് ജീവനക്കാർ നടത്തുന്ന അവഗണനക്കെതിരെ ജോയിന്റ് ആർഡിഒ ക്ക് പരാതി നൽകി അഷ്റഫ് കർള

കാസർകോട് /കുമ്പള: ആരിക്കാടി-ബംബ്രാണ - കളത്തൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ അവകാശമായ സ്റ്റുഡൻസ് ടിക്കറ്റ് അനുവദിച്ച് കൊടുക്കുന്നില്ല എന്നുള്ള വ്യാപകമായ പരാതി ജനപ്രതിനിധിയായ
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇതേ തുടർന്ന് ടി വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് ജോയിൻറ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നൽകിയത്.

ബസ്സിൽ കയറ്റുന്ന കാര്യത്തിലും, കുട്ടികളെ നാലാംകിടക്കരായി കാണുകയും, മഴയത്തും വെയിലത്തും കുമ്പള ടൗണിൽ അടക്കം അനാവശ്യമായി ക്യൂ നിർത്തി പീഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബസ്സിൽ കയറിയാൽ മുഴു ടിക്കറ്റോ, അല്ലങ്കിൽ പകുതി ടിക്കറ്റോ എടുക്കണമെന്നുള്ള നിർബന്ധവും ബസ്സ് അധികൃതർ കാണിക്കുന്നതായും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
ആയതിനാൽ കാര്യക്ഷമമായ അന്വോഷണം നടത്തി വേണ്ട നടപടി കൈകൊള്ളണമെന്ന് അഷ്റഫ് കർള പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post