'മാസപ്പടി'യില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: മാധ്യമങ്ങളെ പഴിച്ച് മുഹമ്മദ് റിയാസ്

(www.kl14onlinenews.com)

(15-Aug-2023)

മാസപ്പടി'യില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: മാധ്യമങ്ങളെ പഴിച്ച് മുഹമ്മദ് റിയാസ്

മാസപ്പടി വിവാദത്തില്‍ വ്യക്തമായ പ്രതികരണം നല്‍കാതെ മന്ത്രി മുഹമ്മദ് റിയാസ്. വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ടെന്നും എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം മാസപ്പടി വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ താല്പര്യമാണെന്നാണ് മന്ത്രിയുടെ വാദം. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകരെന്നും ഉടമകളുടെ താല്പര്യം സംരക്ഷിക്കാന്‍ ഇറങ്ങുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അവര്‍ക്ക് മനസാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കാനാകുന്നില്ല. അന്തിചര്‍ച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തിരഞ്ഞെടുപ്പ് തെളിയിച്ചു. വിവാദ വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ കൊടുക്കുന്നത് തന്റെ ചിരിച്ചു കൊണ്ടുള്ള ചിത്രമാണ്. ഫോട്ടോഗ്രാഫറെ അയച്ചാല്‍ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്നും ഇന്ന് ജനിച്ച കുട്ടിയെപ്പോലെയാണ് സംസാരമെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

Post a Comment

Previous Post Next Post