(www.kl14onlinenews.com)
(15-Aug-2023)
ഷാജഹാന്‍പൂരില്‍ മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു
ഷാജഹാന്‍പൂർ : ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേര്‍ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷോയിബ് (30) എന്ന വ്യാപാരിക്കാണ് വെടിയേറ്റത്. ഷാജഹാന്‍പൂരിലെ കുടുംബ വീട്ടില്‍ നിന്ന് തിങ്കളാഴ്ച മകളോടൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. മകളെ തോളിലേറ്റി നടക്കുന്നതിനിടെ ബൈക്കില്‍ എത്തിയ 3 പേര്‍ ഷോയിബിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റതിനെ തുടര്‍ന്ന് യുവാവും തോളിലുണ്ടായിരുന്ന മകളും നിലത്തു വീണതോടെ സംഘം രക്ഷപ്പെട്ടു.
യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മകള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മൂന്നാം പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അശോക് മീണ പറഞ്ഞു.
Post a Comment