(www.kl14onlinenews.com)
(11-Aug-2023)
ദേളി:സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റസ് ഇലക്ഷനിൽ (ക്യാമ്പസ് പോൾ 2023)തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സത്യ പ്രതിജ്ഞ നടന്നു.പ്രൗഡമായ സദസ്സിൽ സ്കൂൾ ലീഡേഴ്‌സിനെ കരഘോഷങ്ങളോടെ വേദിയിലേക്ക് ആനയിച്ചു.സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് ശിഹാബ് സത്യവാചകം ചൊല്ലിക്കൊടുത്തു.വായനവാരത്തിൽ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ആയിരം പുസ്തകങ്ങൾ സ്കൂൾ ലീഡർ സൗബാൻ മാനേജർ എം. എ അബ്ദുൽ വഹാബിന്ന് കൈമാറി.കാസർഗോഡ് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദുർ മുഖ്യ അതിഥിയായി.വിവിധ വകുപ്പു മേധാവികളും,അധ്യാപകരായ കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി,ഷബീർ, ഹാഷിം,ജഹ്ഫർ സ്വാദിഖ്, അഫീഫ, രാജലക്ഷ്മി, പ്രകാശ്, ഹഫ്സ, പ്രഭിത, സജീവൻ,യദുസുധൻ ഖാലിദ് സഅദി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Post a Comment