(www.kl14onlinenews.com)
(11-Aug-2023)
മൊഗ്രാൽ പുത്തൂർ :
വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ചൗക്കി മയിപ്പാറ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് കല്ലങ്കൈ,കുന്നിൽ 14-ാം വാർഡ് മെമ്പർ ദീഷിത്തിന്റെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശമീറ ഫൈസലിന് പ്രദേശവാസികൾ നിവേധനം സമർപ്പിച്ചു.
മൂന്നു വാർഡുകൾ സംഘമിക്കുന്ന പ്രദേശവും മൊഗ്രാൽ പുത്തൂരിന്റെ എല്ലാ മേഖലകളിലേക്കും അനായാസം യാത്ര ചെയ്യാനും പറ്റുന്ന എളുപ്പ വഴി കഴിഞ്ഞ കുറേ വർഷങ്ങളായ് തകർന്ന് കിടക്കുകയാണ് നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത് എന്നിട്ടും ഈ റോഡ് പുനരുദ്ധാരണം നടത്താൻ അതികാരികൾ ഇത് വരെ തയ്യാറായിട്ടില്ല ഇത് പ്രദേശത്തോട് കാണിക്കുന്ന കടുത്തഅവകണനയാണെന്ന് നാട്ടുക്കാർ ആരോപിക്കുന്നു.
കിലോമീറ്റർ ദീർഘമുള്ള അർജാൽ,മൈൽപാറ റോഡ് കേവലം വാർഡ് ഫണ്ടിൽ പൂർത്തീകരിക്കാൻ സാദ്യമല്ല എന്നിരിക്കെ പഞ്ചായത്ത് ആസ്തി ഫണ്ട് കൂടി വിനിയോഗിച്ച് പ്രദേശവാസികളുടെ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കണ്ട് യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്നും നാട്ടുകാർ സമർപ്പിച്ച നിവേധനത്തിൽ ആവശ്യപെട്ടു.
സമീർ മയിൽപ്പാറ,ശിഹാബ് മയിൽപ്പാറ,മഹമൂദ് അർജാൽ,നവാസ് അർജാൽ,മുസ്തഫ കുളങ്കര, അസ്കർ ചൗക്കി,സവാദ് കല്ലങ്കൈ, സിറാജ് കല്ലങ്കൈ,ജെലീൽ കല്ലങ്കൈ തുടങ്ങിയവരുടെ സാനിധ്യത്തിലാണ് നിവേധനം സമർപിച്ചത്.
Post a Comment