സ്വാതന്ത്ര്യ ദിനത്തിൽ ഐ.എൻ.എൽ നാനാത്വം ബഹുസ്വരതയുടെ മഹോത്സവം കൊണ്ടാടും

(www.kl14onlinenews.com)
(14-Aug-2023)

സ്വാതന്ത്ര്യ ദിനത്തിൽ
ഐ.എൻ.എൽ
നാനാത്വം ബഹുസ്വരതയുടെ മഹോത്സവം കൊണ്ടാടും
കാസർകോട്: ബഹുസ്വരത വെല്ലുവിളികൾ നേരിടുകയും നാനാത്വത്തിൻറ സംസ്​കാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാനകാല ഇന്ത്യനവസ്​ഥയിൽ സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലുടനീളം ഐ.എൻ.എൽ ബഹുസ്വരതാ മഹോൽസവം കൊണ്ടാടും. ജില്ലാ ആസ്​ഥാനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സാംസ്​കാരിക പരിപാടികൾ സംഘടിപ്പിക്കും. കാസർകോട് ആഗസ്റ്റ് 15 ചൊവ്വാഴ്ചസ്വാതന്ത്രിയ ദിനത്തിൽ വൈകുന്നേരം 3.30 ന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽവ്യാപാരി ഭവൻ (കാസർകോട്ബ്ലോക് പഞ്ചായത്ത് ഓഫീസിന് മുൻവശം) മത രാഷ്ട്രീയ സാംസ്കാരിക നായകൻമാരെ പങ്കെടുപ്പിച്ച് കൊണ്ട്നാനാത്വം ബഹുസ്വരതയുടെ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഐ.എൻ എൽ ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജിയും ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും പറഞ്ഞു

Post a Comment

Previous Post Next Post