ബിസിനസ് മാൻ ഓഫ് 'ദി ഇയർ' നാഷണൽ പ്രൈഡ് അവാർഡ് മേൽപ്പറമ്പ് സ്വദേശി ജാബിർ സുൽത്താന്

(www.kl14onlinenews.com)
(Aug -06-2023)

'ബിസിനസ് മാൻ ഓഫ് ദി ഇയർ' നാഷണൽ പ്രൈഡ് അവാർഡ് മേൽപ്പറമ്പ് സ്വദേശി ജാബിർ സുൽത്താന്
മുംബൈ: കാസർകോട് മേൽപ്പറമ്പ് സ്വദേശിയായ ജാബിർ സുൽത്താന് മികച്ച ചെറുകിട വ്യവസായിക്കുള്ള ദേശീയ അവാർഡ്. ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി പ്രവർത്തിക്കുന്നതും കേന്ദ്രസർക്കാറിന്റെ നീതി ആയോഗ് അംഗീകാരമുള്ളതുമായ സോഷ്യൽ പോയിന്റ് ഫൗണ്ടേഷനാണ്  ഇന്ത്യയിലെ ചെറുകിട വ്യവസായത്തിൽ ഏറ്റവും നല്ല  ബിസിനസ് മാൻ ഓഫ് ദ ഇയർ   നാഷണൽ  പ്രൈഡ് അവാർഡിന്  ജാബിർ സുൽത്താനെ തിരഞ്ഞെടുത്തത്.
ആദ്യമായാണ്  കേരളത്തിന് ഈ അവാർഡ് ലഭ്യമാകുന്നത്.
തികച്ചും വ്യത്യസ്തമായ ഉത്പ്പന്നങ്ങൾ വികസിപ്പിച്ചെടുത്ത എം.സി.എസ്. അസോസിയേറ്റ് എന്ന കമ്പനിയുടെയുടെ ഡയറക്ടറാണ് ജാബിർ സുൽത്താൻ. പി കെ സാജിദ് പാലക്കുന്ന്, എം.എ.യൂസഫ് മേൽപ്പറമ്പ്, എന്നിവരും മൈ കാർ ബ്രാൻഡ് കമ്പനിയുടെ ഡയറക്ടർമാരാണ്. പത്തുവർഷമായി ഗുജറാത്തിൽ നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങൾ   ഓപ്പൺ മാർക്കറ്റിനു പുറമേ   ഗവൺമെന്റ്  ഫ്ലാറ്റ് ഫോമിൽ  കൂടിയാണ്  കൂടുതലും വിൽക്കപ്പെടുന്നത്.

അന്തേരി സ്റ്റാർ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ  ട്രേഡ് ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഡോ. രാജേഷ് മെഡലും പ്രശസ്തി പത്രവും  സമ്മാനിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ നാഗേഷ് രാജേഷ്  ഷെട്ടി, ബിസിനസ് മാൻ ഓഫ് ദി ഇയർ മുൻ ജേതാവ് സ്വാമിയാർ, എസ്. മിശ്ര, മിസ്സിസ് വിജയത തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post