'വായന മരിക്കുന്നില്ല'; കോലായ് ലൈബ്രറിയിലേക്ക് കാസർകോട് മർച്ചന്റ്‌സ് അസോസിയേഷന്റെ വക കനത്ത പുസ്തക സംഭാവന

(www.kl14onlinenews.com)
(Aug -09-2023)

'വായന മരിക്കുന്നില്ല';
കോലായ് ലൈബ്രറിയിലേക്ക് കാസർകോട് മർച്ചന്റ്‌സ് അസോസിയേഷന്റെ വക കനത്ത പുസ്തക സംഭാവന

കാസർകോട് :നാളിത്രയായും നാം നേടിയ എല്ലാ പുരോഗതികൾക്ക് പിന്നിലും അറിവിന്റെ ആഴക്കടലുകളിൽ മുങ്ങിത്തപ്പി പല സമർപ്പിത മനസ്കരും പുറത്തെടുത്ത വിജ്ഞാനശകലങ്ങളാണ്. അത് അക്ഷരങ്ങളാക്കി പുസ്തകങ്ങളിൽ കുറിച്ചിട്ടപ്പോൾ പുതിയ ആകാശവും പുതിയ ഭൂമിയുമുണ്ടായി. മനുഷ്യനെ വളർത്തിയതിലും ഈ നിലയിലേക്കെത്തിച്ചതിലും പുസ്തകങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
പുസ്തക വായന നൽകുന്ന വായനയുടെ അനുഭൂതി ഒരു ഇ- വായനയ്ക്കും നൽകാനാവില്ല. അക്ഷരം എന്നാൽ ക്ഷരമല്ലാത്തത് അഥവാ നശിക്കാത്തതെന്നർഥം. ഈ പ്രപഞ്ചം ഇവിടെ നിലനിൽക്കുവോളം വായനയും നില നിൽക്കും. വായനയെ കൈവിട്ട് മനുഷ്യർ മറ്റു പലതിനും പിന്നാലെ ഓടുന്നതാണ് ഇന്ന് മനുഷ്യത്വത്തിന് വന്നുചേരുന്ന അപചയം.

അതറിഞ്ഞു പ്രവർത്തിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് കാസർകോട് മർചന്റ്സ് അസോസിയേഷൻ വിദ്യാനഗർ കോലായ് ലൈബ്രറി & റീഡിംഗ് റൂമിന് കൈമാറിയ കനപ്പെട്ട പുസ്തകശേഖരം.

കാസർകോട്ടെ സമഗ്ര മേഖലകളിലും കയ്യൊപ്പു ചാർത്തി മുന്നേറിക്കൊണ്ടിരിക്കുന്ന മർച്ചന്റസ് അസോസിയേഷനും അതിന്റെ യൂത്ത് വിംങ്ങും തങ്ങളുടെ കാരുണ്യത്തിന്റെ മുഖം വായനയുടെ വഴിയിലേക്കും തിരിച്ചു വിടുന്നതിലൂടെ ഒരു പുതിയ കാസർകോടിന് കൂടി വിത്തു പാവുകയാണ്. അറിവിന്റെ കാസർകോടിന് .

കാസർകോട് വ്യാപാരി ഭവനിൽ വെച്ച് സംഘടിക്കപ്പെട്ട വ്യാപാര ദിന പരിപാടിയിൽ കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ഇല്യാസ് ടി.എ യിൽ നിന്നു കോലായ് ലൈബ്രറിക്ക് വേണ്ടി ഹസൈനാർ തോട്ടും ഭാഗം , അബു പാണളം , സുബൈർ സാദിക് നായന്മാർ മൂല, കരീം ചൗക്കി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ വി വി എസ് ജില്ല ട്രഷറർ മാഹിൻ കോളിക്കര, ജില്ല വൈസ് പ്രസിഡണ്ട് എ എ അസിസ്, ജില്ല സെക്രട്ടറിയും കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ ജന സെക്രട്ടറിയും ആയ ദിനേശൻ .കെ , ജില്ലാ സെക്രട്ടറി അൻവർ സാദത്ത് , മുനീർ എം എം , സി.കെ ഹാരിസ് , ശശിധരൻ കാസർകോട്, അജിത് സി.കെ, ഷറഫുദ്ധീൻ, എ.കെ മൊയ്തീൻ, റൗഫ് പള്ളിക്കാൽ, ലത്തീഫ് സ്കിൻ , കാസർക്കോട് മെർച്ചന്റസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post