ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ് 2023

ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ്

തിരുവനന്തപുരം :
ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. ഹർഷിനക്ക് നീതി ഉറപ്പാക്കുമെന്നും പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്‍റെ ചർച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമർശം.

കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരിങ്ങിയത് കണ്ടെത്താനായില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന വ്യക്തമാക്കിയിരുന്നു.

2017 നവംബർ 30 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എംആർഐ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

Post a Comment

Previous Post Next Post