മോൻസൺ മാവുങ്കൽ കേസ്; കെ സുധാകരന് ഇഡി നോട്ടീസ്

(www.kl14onlinenews.com)
(13-Aug-2023)

മോൻസൺ മാവുങ്കൽ കേസ്; കെ സുധാകരന് ഇഡി നോട്ടീസ്

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിന് അടുത്താഴ്‌ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഐജി ജി ലക്ഷ്‌മണിനേയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും.

ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കെ സുധാകരന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും, ഇതിൽ കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.

പണം കൈമാറുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇഡിയും ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post