ലോകം ഫുട്ബോൾ ആവേശത്തിലേക്ക്; എഎഫ്‌സി ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപന ഉടൻ

(www.kl14onlinenews.com)
(29-Aug-2023)

ലോകം ഫുട്ബോൾ ആവേശത്തിലേക്ക്; എഎഫ്‌സി ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപന ഉടൻ
ദോഹ:എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും. വരും ദിവസങ്ങളിലായി തീയതിയും വിൽപന രീതികളും പ്രഖ്യാപിക്കുമെന്ന് എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാദേശിക കമ്മിറ്റി മാർക്കറ്റിങ്-കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹസൻ റാബിയ അൽഖുവാരി വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഖത്തർ 2022ൽ സ്വീകരിച്ച വിൽപന രീതിക്ക് സമാനമായിരിക്കും ഏഷ്യൻ കപ്പ് മത്സര ടിക്കറ്റ് വിൽപനയും.
കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡുകൾ ഏർപ്പെടുത്തും. ഇതിനായി പ്രത്യേക നടപടികളും നിബന്ധനകളുമുണ്ടാവും. ഹയാ കാർഡുകളെക്കുറിച്ചും മത്സര ടിക്കറ്റുകളുമായി കാർഡിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും പിന്നീട് പ്രഖ്യാപിക്കും.

2024 ജനുവരി മുതൽ ഫെബ്രുവരി 10 വരെ ഖത്തറിലെ 7 ലോകകപ്പ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ 9 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 24 ടീമുകളാണ് മത്സര രംഗത്തുള്ളത്. ഏഷ്യൻ വൻകരയുടെ പോരാട്ടങ്ങൾക്ക് തുടക്കവും സമാപനവും ഫിഫ ലോകകപ്പ് ഫൈനൽ മത്സര വേദിയായിരുന്ന ലുസെയ്ൽ സ്റ്റേഡിയമാണ്.

Post a Comment

أحدث أقدم