നാടിന് മുഴുവൻ ഓണസദ്യ വിളമ്പി മുക്കൂട് സ്‌കൂളിലെ ഓണാഘോഷം

(www.kl14onlinenews.com)
(27-Aug-2023)

നാടിന് മുഴുവൻ ഓണസദ്യ വിളമ്പി മുക്കൂട് സ്‌കൂളിലെ ഓണാഘോഷം
അജാനൂർ : ഒരു നാടിന് മുഴുവൻ ഓണസദ്യ വിളമ്പി ഓണം ആഘോഷിച്ച് മുക്കൂട് ജിഎൽപിസ്‌കൂൾ . പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുടർച്ചയായി രണ്ട്ാം വർഷവും നാടിന് മുഴുവനായി ഓണസദ്യ വിളമ്പി സ്‌കൂൾ മാതൃകയാവുന്നത് . അറുനൂറിൽ പരം ആളുകൾക്ക് ഇപ്പ്രാവശ്യം ഒരു സർക്കാർ സ്‌കൂളിൽ ഓണസദ്യ വിളമ്പാൻ സാധിച്ച ചാരിതാർഥ്യത്തിലാണ് സ്‌കൂൾ പിടിഎ - സ്റ്റാഫ് കമ്മിറ്റി .പൊതു വിദ്യാലയങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആഘോഷങ്ങൾ ജനകീയമായി കൊണ്ടാടാൻ പ്രേരിപ്പിക്കുന്നത് . റംസാൻ മാസത്തിലെ ഇഫ്താറും സമാന രീതിയിൽ ആഘോഷിക്കുകയാണ് കഴിഞ്ഞ രണ്ട് വർഷമായി മുക്കൂട് ജി.എൽ.പി സ്‌കൂൾ .

രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പൂക്കള മത്സരത്തിൽ രക്ഷിതാക്കൾ ക്‌ളാസ് അടിസ്ഥാനത്തിൽ മത്സരിച്ചപ്പോൾ വൈവിധ്യവും, മനോഹരവുമായ ആറോളം പൂക്കളം ഒരുങ്ങി . ഒന്നാം ക്‌ളാസ് ഒന്നാം സ്ഥാനം നേടിയപ്പോൾ , പ്രീ പ്രൈമറി രണ്ടാം സ്ഥാനം നേടി .തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ നടന്നു . അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന മത്സരങ്ങൾ കാണികളിൽ ആവേശം പകർന്നു . തുടർന്ന് ഓണ സദ്യ വിളമ്പി . തുടർന്ന് നടന്ന പൊതു യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ചു . ചടങ്ങിൽ വെച്ച് പൂക്കള മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു . ജനപ്രതിനിധികളായ എം ബാലകൃഷ്ണൻ , എം.ജി പുഷ്പ , ഹാജറ സലാം, എസ്.എം.സി ചെയർമാൻ എം മൂസാൻ, മദർ പിടിഎ പ്രസിഡന്റ് റീന രവി , ഫൈസൽ മുക്കൂട് , അഭിലാഷ് കുന്നത്ത് കടവ് , ഹാരിസ് മുക്കൂട് തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് അഭിരാജ് നടുവിലിന്റെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ട് സദസ്സിനെ മൊത്തത്തിൽ ആഘോഷ തിമിർപ്പിലാക്കി .തുടർന്ന് രക്ഷിതാക്കളുടെ ഓണക്കളികൾ നടന്നു . തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു .

Post a Comment

Previous Post Next Post