വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാം; നിയമോപദേശം,പോരാട്ടം കുറ്റക്കാര്‍ക്കെതിരെ,തെറ്റ് ചെയ്തവരെ ശിക്ഷിക്കണം: ഹര്‍ഷിന

(www.kl14onlinenews.com)
(27-Aug-2023)

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാം; നിയമോപദേശം,പോരാട്ടം കുറ്റക്കാര്‍ക്കെതിരെ,തെറ്റ് ചെയ്തവരെ ശിക്ഷിക്കണം: ഹര്‍ഷിന
പ്രസവ ശസ്ത്രക്കിയക്കിടെ കോഴിക്കോട് സ്വദേശി കെ.കെ. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലിസിന് നിയമോപദേശം. മെഡിക്കല്‍ നെഗ്ലിജന്‍സ് നിയമപ്രകാരം ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് അനുമതി. എന്നാല്‍ പൊലിസ് നീക്കത്തിനെതിരെ കെജിഎംസിടിഎയും കെജിഎന്‍എയും രംഗത്തെത്തി. നീതി ലഭ്യമാക്കണമെന്ന് ഹര്‍ഷീനയും ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഡോക്ടര്‍മാരുേടതും നഴ്്സുമാരുടേതും. ഇവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ തടസമില്ലെന്നാണ് പൊലിസിന് ലഭിച്ച നിയമോപദേശം. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എയും രംഗത്തെത്തി.

തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്ന് ഹര്‍ഷിന പ്രതികരിച്ചു. പൊലീസിന് ലഭിച്ച നിയമോപദേശം അനുസരിച്ച് തുടര്‍നടപടി വേണം. സര്‍ക്കാരും പൊലീസിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. തന്‍റെ പോരാട്ടം മെഡിക്കല്‍ കോളജിെനതിരല്ല. കുറ്റം ചെയ്തവര്‍ക്കെതിരെയാണെന്നും ഹര്‍ഷിന പറഞ്ഞു . മെഡിക്കല്‍ കോളജിനെ സംരക്ഷിച്ചുകൊണ്ടുള്ള കെജിഎംസിടിയുടേയും കെജിഎന്‍എയുടേയും നിലപാടുകളില്‍ ഭയം തോന്നുകയാണെന്ന് സമരസമിതിയും പ്രതികരിച്ചു.

പോരാട്ടം കുറ്റക്കാര്‍ക്കെതിരെ; തെറ്റ് ചെയ്തവരെ ശിക്ഷിക്കണം: ഹര്‍ഷിന
തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്ന് ഹര്‍ഷിന. പൊലീസിന് ലഭിച്ച നിയമോപദേശം അനുസരിച്ച് തുടര്‍നടപടി വേണം. സര്‍ക്കാരും പൊലീസിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. തന്‍റെ പോരാട്ടം മെഡിക്കല്‍ കോളജിെനതിരല്ല. കുറ്റം ചെയ്തവര്‍ക്കെതിരെയാണെന്നും ഹര്‍ഷിന പറഞ്ഞു.

കോഴിക്കോട്ട് പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. െമഡിക്കല്‍ നെഗ്ലിജന്‍സ് നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നും നിയമോപദേശം ലഭിച്ചു. അതേസമയം പൊലീസിനെതിരെ കെ.ജി.എം.സി.ടി.എ രംഗത്തെത്തി. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വക്താവ് എസ്. ബിനോയ് പറഞ്ഞു. കത്രിക മെഡിക്കല്‍ കോളജിന്റേതെന്ന് സ്ഥാപിക്കാന്‍ പൊലീസിന് വ്യഗ്രതയെന്നാണ് ആരോപണം

Post a Comment

Previous Post Next Post