(www.kl14onlinenews.com)
(12-Aug-2023)
വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പിക്ക് കല്‍പറ്റയില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൗരസ്വീകരണ ചടങ്ങില്‍ കൈത്താങ്ങ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിക്കും.
ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി കണക്ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് ആറരക്ക് തിരുവമ്പാടി കോടഞ്ചേരിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. രാത്രിയോടെ കരിപ്പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുക്കും.
Post a Comment