(www.kl14onlinenews.com)
(12-Aug-2023)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് അമേരിക്കയിലെ ഫ്‌ലോറിഡയിലെ ലൗഡര്‍ഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പരമ്പര നേടാന്‍ വെസ്റ്റ് ഇന്‍ഡീസ് കളത്തിലിറങ്ങും.
ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങള്‍ക്ക് ശേഷം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊര്‍ജമായിട്ടുണ്ട്. ഇതോടൊപ്പം മധ്യനിരയില്‍ തിലക് വര്‍മയുടെ പ്രകടനങ്ങളും ഇന്ത്യയെ തുണയ്ക്കുന്നു. ടോപ്പ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്ലിന്റെ ഫോം ഇന്ത്യയെ വലയ്ക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണും പരമ്പരയില്‍ ഇതുവരെ ഒരു നല്ല ഇന്നിംഗ്‌സ് കളിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും ആറ്റിറ്റിയൂഡും വിമര്‍ശനവിധേയമാകുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.
Post a Comment