(www.kl14onlinenews.com)
(24-Aug-2023)
കാസർകോട് :സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയടുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ സോയ (4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
ബസിൽ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂൾ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്‌സ് എടുക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി ബസിനടിയിൽപ്പെടുന്നത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകൾ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തുകയും കൂട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment