മഹാരഥൻമാർ നേടി തന്ന സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കണം

(www.kl14onlinenews.com)
(16-Aug-2023)

മഹാരഥൻമാർ നേടി തന്ന സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കണം
ചൗക്കി: മഹാരഥൻമാരായ നമ്മുടെ മുൻഗാമികൾ വളരെ ത്യാഗങ്ങൾ സഹിച്ചും, ജീവൻ വെടിഞ്ഞും നേടി തന്ന സ്വാതന്ത്ര്യം അതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് കാത്ത് സൂക്ഷിക്കാൻ ഞാൻ ഓരോരുത്തരും പ്രതിജ്ഞാ ബദ്ധരാകണമെന്നും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും, എൻ.എൽ.യു.ജില്ല ജനറൽ സെക്രട്ടറിയുമായ ഹനീഫ് കടപ്പുറം പറഞ്ഞു.
ചൗക്കി സ്നേഹതീരം കൂട്ടായ്മ സംഘടിപ്പിച്ച77-ാം സ്വതന്ത്ര്യ ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ' ഹമീദ് പടിഞ്ഞാർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മതപണ്ഡിതൻ അമ്പ് ദുൽ റഹിമാനി ബ്നു ശൈശേക്ക് തങ്ങൾ പതാക ഉയർത്തി.
സാമൂഹ്യ-സാംസ്കാരിക-രാഷട്രീയ മേഖലയിലെ വ്യക്തിത്വങ്ങളായ സാലിഹ് മൗലവി ഹാജി, മുഹമ്മദ് കുഞ്ഞി മാഷ്, ശാഫി മാഹാറാണി, കരീംമൈൽ പാറ, ജാഫർ ആ സിമി, ഖലീൽ ഉസ്താദ് ,സലീം സന്ദേശം, മൊയ്തു ഹരജാൽ | അൽത്താഫ് ചൗക്കി,റഹീം കടപ്പുറം, എൻ.എ.അസൈനാർ, എസ്.ബീരാൻ, ഷാനു കടപ്പുറം, ഹസ്സൻ കുന്നിൽ, അച്ചപ്പുകണ്ടത്തിൽ, സുലൈമാൻ തോര വളപ്പ്, മഹമൂദ് ചൗക്കി എന്നിവർ സംസാരിച്ചു. റഹൂഫ് ചൗക്കി സ്വാഗതവും സാദിഖ് കടപ്പുറം നന്ദിയും പറഞ്ഞു 'മധുര പലഹാരങ്ങൾ വിതരണവും നടത്തി.

Post a Comment

Previous Post Next Post