യുവ എഴുത്തുകാരി ശ്രുതിമേലത്തിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു

(www.kl14onlinenews.com)
(12-Aug-2023)

യുവ എഴുത്തുകാരി
ശ്രുതിമേലത്തിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു
ബോവിക്കാനം: പ്രശസ്ത യുവ എഴുത്തുകാരി ശ്രുതി മേലത്തിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.

ഇത്തിരി വെളിച്ചം, (നോവൽ) പകലവസാനിക്കുന്നിടം (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ചാണ് പ്രകാശനം ചെയ്തത്. കൂടാതെ ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസം വോളിയം ഒന്ന്, രണ്ട്
മന്ദാരം പബ്ലിക്കേഷന്റെ കൃതിയും കർത്താവും, തൂവൽ, പൂമരച്ചില്ലകൾ എന്നീ പുസ്തകങ്ങളിലും എഴുതിയിട്ടുണ്ട്.
പള്ളിക്കര പഞ്ചായത്തിലെ കണ്ണംവയൽ  മാവില നാരായണൻ നമ്പ്യാർ,  ഗംഗാദേവി എന്നിവരുടെ മകളാണ്. 13 വർഷമായി ദുബൈയിലെ ഗൾഫ് മോഡൽ സ്കൂളിൽ കെമിസ്ട്രി അധ്യാപികയായി ജോലി ചെയ്ത് വരുന്നു. ഭർത്താവ് രാജേഷ് കുമാർ ദുബൈയിൽ പ്രിന്റിങ് പ്രസ്സ് മാനേജരാണ്.
ദുബായ് ഗൾഫ് മോഡൽ സ്കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിനി  ശ്രീമയി, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീഹിത എന്നിവർ മക്കളാണ്. ചെങ്കള പ്രൈമറി  ഹെൽത്ത് സെന്റർ ഫാർമസിസ്റ് സ്വപ്ന ലക്ഷ്മണൻ സഹോദരിയാണ്.
അനുമോദന ചടങ്ങിൽ ബി.സി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.  മണികണ്ഠൻ ഓമ്പയിൽ സ്വാഗതം പറഞ്ഞു. 
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു. സിദ്ധീഖ് ബോവിക്കാനം, എ വാസുദേവൻ, മൻസൂർ മല്ലത്ത്,  മധുസൂദനൻ കോടി,  കൃഷ്ണൻ ചേടിക്കാൽ, മാധവൻ നമ്പ്യാർ അമ്മങ്കോട്,  എ.വേണുകുമാർ, ലക്ഷ്മണൻ (ഭാരത് മെഡിക്കൽ) എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post