കേക്ക് മുറിച്ച് പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യക്കാരിയായ അഞ്ജു, ത്രിവർണ്ണ പതാകയുയർത്തി ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ച് പാകിസ്ഥാൻകാരിയായ സീമ

(www.kl14onlinenews.com)
(14-Aug-2023)

കേക്ക് മുറിച്ച് പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യക്കാരിയായ അഞ്ജു, ത്രിവർണ്ണ പതാകയുയർത്തി ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ച് പാകിസ്ഥാൻകാരിയായ സീമ
കറാച്ചി :
സീമ ഹൈദർ, അഞ്ജു- അടുത്തകാലത്ത് ഈ രണ്ട് പേരുകൾ ജനങ്ങൾക്കിടയിൽ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്. പ്രത്യേകിച്ച് ഇന്ത്യയിലും പാക്കിസ്ഥാനിലും. കാമുകനുവേണ്ടി ഇന്ത്യക്കാരിയായ അഞ്ജു ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയപ്പോൾ പാകിസ്ഥാൻകാരി സീമ ഹൈദർ തൻ്റെ കാമുകനു വേണ്ടി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുണ്ട്എത്തുകയായിരുന്നു. അഞ്ജു പാകിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതേ സമയം സീമ ഇന്ത്യയിൽ ഇന്ത്യയുടെ പതാക ഉയർത്തി `ഹിന്ദുസ്ഥാൻ സിന്ദാബാദ്´ എന്ന മുദ്രാവാക്യം മുഴക്കുകയെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ എത്തിയ അഞ്ജു അവിടെ നടന്ന പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നത്. പാക്കിസ്ഥാൻ്റെ യോം-ഇ-ആസാദിയുടെ ഭാഗമായ കേക്ക് മുറിക്കാൻ നസ്‌റുല്ലയ്‌ക്കൊപ്പം അഞ്ജുവും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വാർത്താ ചാനലായ ജിയോ ന്യൂസ് അഞ്ജുവിൻ്റെ അഭിമുഖവും പ്രക്ഷേപണം ചെയ്തു. തന്നെ ഫാത്തിമ എന്നും നസ്‌റുല്ലയെ ഭർത്താവ് എന്നുമാണ് അഞ്ജു അഭിമുഖത്തിൽ അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ സ്വതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം അതായത് ആഗസ്റ്റ് 14 നാണ് പാകിസ്ഥാനിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ഇസ്ലാം മതം സ്വീകരിക്കുമെന്നും നസ്റുല്ലയെ വിവാഹം കഴിക്കുമെന്നുമുള്ള കാര്യങ്ങൾ ഇതിനു മുൻപ് പലതവണ അഞ്ജു നിരസിച്ചിരുന്നെങ്കിലും ജിയോ ന്യൂസുമായുള്ള സംഭാഷണത്തിൽ ഇക്കാര്യങ്ങളോട് യാതൊരു വിധ എതിർപ്പും പ്രകടിപപ്പിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അഭിമുഖത്തിനിടെ പാക്കിസ്ഥാനെ അഞ്ജു ആവോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാനിലേക്ക് വന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇവിടുത്തെ ജനങ്ങളുടെ സംസ്കാരം വളരെ മികച്ചതാണെന്നും അഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പാകിസ്ഥാൻ്റെ ആതിഥ്യമര്യാദ വളരെ മികച്ചതാണെന്നും അഞ്ജു പബറയുന്നുണ്ട്.

അതേസമയം സീമ ഹൈദർ നോയിഡയിലെ റബുപുരയിലുള്ള വീട്ടിൽ സച്ചിനൊപ്പം ത്രിവർണ്ണ പതാകയുയർത്തി . ത്രിവർണ്ണ സാരിയും `ജയ് മാതാ ദി´ എഴുതിയ ചുനയും ധരിച്ചുകൊണ്ടാണ് സീമ പതാക ഉയർത്തിയത്. ഈ സമയം സീമയുടെ നാല് മക്കളും ഭർത്താവായ സച്ചിൻ, സച്ചിൻ്റെ പിതാവ് നേത്രപാൽ, സീമയുടെ അഭിഭാഷകൻ എപി സിംഗ് എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് സീമയും മക്കളും ഹിന്ദുസ്ഥാൻ സിന്ദാബാദ്, പാകിസ്ഥാൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങളും ഉയർത്തി.

`ഇന്ന് ഞാൻ എൻ്റെ വീട്ടിൽ ത്രിവർണ്ണ പതാക ഉയർത്തി, ഇപ്പോൾ ഞാൻ ഇന്ത്യക്ക് സ്വന്തമാണ്.´- സീമ ഹൈദർ പറഞ്ഞു. അതേസമയം സമയം ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഗദർ-2 സിനിമ കാണാൻ പോകുമെന്നും സീമ വ്യക്തമാക്കി. ഇതിനിടയിൽ സീമ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗ ആദിത്യനാഥിനും ജയ് വിളിക്കുകയും .ചെയ്തു.

കറാച്ചി സ്വദേശിനിയായ സീമ ഇപ്പോൾ ഗ്രേറ്റർ നോയിഡയിലെ റബുപുരയിൽ സച്ചിൻ മീണയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. പാകിസ്ഥാനിൽ നിന്നെത്തിയ സീമയ്ക്ക് എതിരെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതുവരെ സീമയും കുട്ടികളും വീടുവിട്ട് പുറത്തു പോകാൻ പാടില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അതിർത്തി കടന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമയ്ക്ക് എതിരേയും അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനും സച്ചിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് ഇരുവരെയും ജയിലിലേക്ക് അയച്ചെങ്കിലും പിന്നീട് ഇരുവർക്കും ജാമ്യം ലഭിക്കുകയായിരുന്നു. പബ്ജി എന്ന ഓൺലെെൻ ഗെയിം കളിച്ചതിലൂടെ 2019-ലാണ് ഇരുവരും പരസ്പരം പരിചയപ്പെട്ടത്.

Post a Comment

Previous Post Next Post