മധുര സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിൽ തീപിടിത്തം; 10 പേർ മരിച്ചു

(www.kl14onlinenews.com)
(26-Aug-2023)

മധുര സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിൽ തീപിടിത്തം; 10 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 10 പേര്‍ വെന്തുമരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയില്‍വേ സ്റ്റേഷന് സമീപമുള്ള യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ഇന്ന് രാവിലെ 5 മണിയോടെ അപകടമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. തീ നിയന്ത്രണവിധേയമായി.

ലഖ്‌നൗവില്‍ നിന്നും തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് വന്ന ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസ്റ്റ് ട്രെയിനിലെ ഒരു കോച്ച് മുഴുവനായും യുപി സ്വദേശികളാണ് ബുക്ക് ചെയ്തിരുന്നത്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെത്തിയവരായിരുന്നു ഇവര്‍. ഓഗസ്റ്റ് 17 നാണ് 60 പേരടങ്ങുന്ന സംഘം ലഖ്‌നൗവില്‍ നിന്നും പുറപ്പെട്ടത്. നാഗര്‍കോവിലിലെ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ഇന്നലെ രാത്രിയാണ് മധുരയിലെത്തിയത്.

Post a Comment

Previous Post Next Post