ഹജ് വേളയിൽ ഹറമൈൻ അതിവേഗ ട്രെയിൻ ഉപയോഗിച്ചത് 7.5 ലക്ഷം തീർഥാടകർ

(www.kl14onlinenews.com)
(July -14-2023)

ഹജ് വേളയിൽ ഹറമൈൻ അതിവേഗ ട്രെയിൻ ഉപയോഗിച്ചത് 7.5 ലക്ഷം തീർഥാടകർ

മക്ക :ഹജ് സീസണിൽ 7.5 ലക്ഷം തീർഥാടകർ ഹറമൈൻ അതിവേഗ ട്രെയിൻ ഉപയോഗിച്ചതായി ഹജ് ഉംറ മന്ത്രാലയം. 2022ലെ അപേക്ഷിച്ച് യാത്രക്കാരിൽ 96% വർധനയുണ്ട്. തിരക്കേറിയ ദിവസങ്ങളിൽ ശരാശരി 126 ട്രിപ്പുകൾ നടത്തി.

ഈ വർഷത്തെ ഹജ് സീസണിൽ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ പ്രവർത്തന പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്നതിനിടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹറമൈൻ റെയിൽവേയുടെ സർവീസുകൾ ഉയർന്ന വേഗത്തിലായിരുന്നു, തിരക്കേറിയ ദിവസങ്ങളിൽ 126 ട്രിപ്പുകൾ വരെ നടത്തി. കൂടാതെ ദുൽഹജ് ഏഴാം ദിവസത്തെ യാത്രകളുടെ എണ്ണം 131 ൽ എത്തി. ഇത് ഹറമെയ്ൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണക്കാണ്. തീർഥാടകരെയും മറ്റ് യാത്രക്കാരെയും മക്കയ്ക്കും മദീനയ്ക്കും ഇടയിൽ എത്തിച്ചിട്ടുണ്ട്. റാബിഗിലെ കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റിക്ക് പുറമെ ജിദ്ദയിലെ പ്രധാന സ്റ്റേഷനിലും കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിലും സ്റ്റോപ്പുകൾ ഉണ്ടായിരുന്നു.

98 ശതമാനവും കൃത്യമായ സമയക്രമം പാലിച്ചുകൊണ്ടായിരുന്നു സർവീസുകൾ. ദുൽഹജ്ജ് ഏഴിന് 131 സർവീസുകൾ നടത്തി. ഹറമൈൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സർവീസ്. നടത്തിയ ദിവസമായിരുന്നു അത്

Post a Comment

Previous Post Next Post