ഒരുവർഷത്തിനിടെ അപകടത്തിൽ മരണപ്പെട്ടത് 5 പേർ, റോഡ് നിർമാണത്തിലെ അശാസ്ത്രീയത പഠന വിധേയമാക്കണം

(www.kl14onlinenews.com)
(July -10-2023)

ഒരുവർഷത്തിനിടെ അപകടത്തിൽ മരണപ്പെട്ടത് 5 പേർ,
റോഡ് നിർമാണത്തിലെ അശാസ്ത്രീയത പഠന
വിധേയമാക്കണം
ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയിൽ പൊവ്വൽ - ശാന്തിനഗർ മേഖല കുരുതിക്കളമായ
അപായ മേഖലയാണ്.
ഇതിൻ്റെ കാരണം
പഠന വിധേയ മാക്കേണ്ടതുണ്ട്.
കഴിഞ്ഞ ഒരു വർഷ ത്തിനിടെ മാത്രം നടന്നത് നിരവധി അപകടങ്ങളാണ്.
പൊലിഞ്ഞത് വിലപ്പെട്ട അഞ്ചു ജീവനുകളാണ്.

പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ 43 വയസ്സുള്ള കരുണാകര റൈയും, പൊവ്വലിൽ ബൈക്ക് അപകടത്തി ൽ 35 കാരനായ അഷ്റഫും,ബെഞ്ച് കോർട്ടിനടുത്ത് ബൈക്ക് അപകടത്തി ൽ 44 കാരനായ വിജയനും, ശാന്തി നഗറിൽ സ്കൂട്ടർ അപകടത്തിൽ 24 കാരിയായ ഹണി അബ്രഹാമും, ഏറ്റവും ഒടുവിൽ ദിവസങ്ങൾ ക്ക് മുമ്പുണ്ടായ അപകടത്തിൽ 23 വയസ്സുകാരൻ അഖിലുമാണ് മരണപ്പെട്ട ഹതഭാഗ്യർ. വിവിധ തരത്തിൽ മാരകമായി പരിക്കേറ്റ് ദുരിതത്തിൽ കഴിയുന്ന നിരവധി പേരുണ്ട്.

ഓരോ അപകടങ്ങളും ദിവസങ്ങൾക്കുള്ളിൽ വിസ്മൃതി
യിലാകുമ്പോൾ
ബാക്കിയാകുന്നത് മക്കളുടെയും കുടുംബത്തിൻ്റെയും ഉറ്റവരുടെയും ഹൃദയ നൊമ്പരവും,തോരാത്ത കണ്ണിരും മാത്രമാണ്.
ഓരോരുത്തരും കുടുംബത്തിൻ്റെ കരുത്തും, പ്രതീക്ഷയും കരുതലമുമായിരുന്നു.

റോഡ് നിർമ്മാണ ത്തിലെ അശാസ്ത്രീ യത പരിശോധനക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.

നിലവിൽ മതിയായ സ്ഥല സൗകര്യമുള്ള
ഈ മേഖലകളിൽ പരമാവധി വളവുകൾ ഒഴിവാക്കി വീതി കൂട്ടി ശാസ്ത്രീയമായ തരത്തിൽ റോഡ് വികസനം സാധ്യമാക്കണം.
ഇതിനായി ജനപ്രതി നിധികളും, ഉദ്യാഗസ്ഥരും,
രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായ തീരുമാനമെടുക്കണം.

അനീസ മൻസൂർ മല്ലത്ത്
(ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ, മുളിയാർ ഗ്രാമപഞ്ചായത്ത്).

Post a Comment

Previous Post Next Post