ടി.എ. ഷാഫിക്ക് പി.എന്‍ പണിക്കര്‍ പുരസ്‌കാരം

(www.kl14onlinenews.com)
(July -04-2023)

ടി.എ. ഷാഫിക്ക് പി.എന്‍ പണിക്കര്‍ പുരസ്‌കാരം
കാസര്‍കോട്: ചൗക്കി സന്ദേശം ലൈബ്രറി ആന്റ് കാന്‍ഫെഡ് യൂണിറ്റ് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നല്‍കുന്ന പി.എന്‍. പണിക്കര്‍ പുസ്‌കാരം പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.എ. ഷാഫിക്ക് നല്‍കാന്‍ ബി. മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സന്ദേശം ഗ്രന്ഥാലയം ആന്റ് കാന്‍ഫെഡ് യൂണിറ്റ് സംയുക്ത യോഗം തീരുമാനിച്ചു. കാസര്‍കോടിന്റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ദേശക്കാഴ്ചയും ഉംറ തീര്‍ത്ഥാടന യാത്രയെക്കുറിച്ച് എഴുതിയ കഅ്ബയെ തൊട്ട നിമിഷം എന്ന പുസ്തകവുമാണ് ഷാഫിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഈ മാസം അവസാന വാരത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

Post a Comment

Previous Post Next Post