വിരമിക്കുന്ന ഉദ്യോഗസ്ഥർ ജനസേവനം നടത്താൻ മുന്നിട്ടിറങ്ങണം; എൻ.എ നെല്ലിക്കുന്ന് എംഎൽഎ

(www.kl14onlinenews.com)
(July -05-2023)

വിരമിക്കുന്ന ഉദ്യോഗസ്ഥർ ജനസേവനം നടത്താൻ മുന്നിട്ടിറങ്ങണം; എൻ.എ നെല്ലിക്കുന്ന് എംഎൽഎ
കാസർകോട്: സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന്മാർ ജനസേവനം ചെയ്യാൻ മുന്നിട്ടിറങ്ങണമെന്ന് എൻ എ നെല്ലിക്കുന്ന് എം.എൽ എ പറഞ്ഞു.
സർവ്വീസിൽ നിന്നും വിരമിച്ച ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ യാത്രയപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിക്കൽ വിശ്രമ ജീവിതം നയിക്കാൻ ഉള്ളതല്ല.സമൂഹത്തിനും നാടിനും ഗുണകരമായ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറായാൽ രാജ്യത്തിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിഎ സൈമ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് പി.എ. അഷ്ഫ് അലി ബി.അഷ്റഫിന് പൊന്നാട അണിയിച്ചു.

എൻ.എ. നെല്ലിക്കുന്ന് എം.എൽഎ ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം നൽകി. സ്റ്റാന്റിങ് കമിറ്റി ചെയർമാൻമാരായ അഷ്‌റഫ്‌ കർള,ഷമീമ അൻസാരി,സകീന അബ്ദുള്ള പഞ്ചായത്ത് പ്രസിഡന്റ് മാരായ സുഫൈജ അബൂബക്കർ. ഗോപാലൻകൃഷ്ണ.തായിറ യുസഫ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാര കുതിരപ്പാടി, ജമീല അഹമദ്,സി വി ജെയിംസ്,ബദർ അൽ മുനീർ,സിനത്ത് നസീർ, കലാഭവൻ രാജു, പ്രമഷെട്ടി,നഗര സഭ അംഗം പവിത്ര  കെ ജി  സംസാരിച്ചു. ബി അഷ്‌റഫ്‌ മറുപടി പ്രസംഗം നടത്തി.ബി ഡി ഒ ബിജു സ്വഗതവും മജീദ്  ജി ഒ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post