യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 3 പേര്‍ പിടിയില്‍

(www.kl14onlinenews.com)
(July -04-2023)

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 3 പേര്‍ പിടിയില്‍
കൊച്ചി :പെരുമ്പാവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വെങ്ങോല കണ്ടന്തറ പള്ളിക്ക് സമീപം പട്ടരുമഠം വീട്ടിൽ സൽമാൻ (21), കണ്ടന്തറ പള്ളിക്ക് സമീപം കാരോത്ത് കുടി വീട്ടിൽ നിഹാൽ (21), പട്ടരുമഠം വീട്ടിൽ മുഹമ്മദ് അസ്ലം (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്‌റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ.

ജൂലായ് ഒന്നിന് ഉച്ചയ്ക്ക് കണ്ടന്തറ ഭാഗത്ത് താമസിക്കുന്ന അബ്താദ് (22) നെയാണ് വീടിന് മുന്നിൽ നിന്നും പ്രതികൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റികൊണ്ട് പോയി ആക്രമിച്ചത്. കാറിൽ വച്ചും പിന്നീട് അല്ലപ്ര ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും യുവാവിനെ ഗുരുതരമായി ആക്രമിച്ചു.

നിഹാലിനെ താമരശേരിയിൽ നിന്നും, സൽമാനെ പയ്യന്നൂരിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ വി.എം ഡോളി, എ.എസ്.ഐ സുഭാഷ് തങ്കപ്പൻ , എസ്.സി.പി.ഒ പി.എ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ ബെന്നി ഐസക്ക്, എം.എം സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post