ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ

(www.kl14onlinenews.com)
(July -29-2023)

ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ
ആലുവ തായ്ക്കാട്ടുകരയില്‍ നിന്ന് കാണാതായ ആറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കെറ്റിന് സമീപത്ത് നിന്ന് ചാക്കില്‍ക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. ഇത് കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രത്രിയെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം
സക്കീർ എന്ന വ്യക്തിക്കാണ് കുട്ടിയെ കെെമാറിയെന്നായിരുന്നു അസഫാക്ക് പൊലീസിനോട് വ്യക്തമാക്കിയത്. വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് സക്കീർ എന്നുള്ളത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. കാണാതയിട്ട് 18 മണിക്കൂർ കഴിഞ്ഞെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുള്ളത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. നേരത്തെ ചോദ്യം ചെയ്യലിൽ കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് അസഫാക് ആലം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. കുട്ടിയെ താൻ കൂട്ടിക്കൊണ്ടു പോയെന്നും ജ്യൂസ് വാങ്ങി നൽകിയെന്നും ഇയാൾ സമ്മതിച്ചിരുന്നു. എന്നാൽ അതിനുശേഷം കുട്ടി തൻ്റെയടുക്കൽ നിന്ന് പോയെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കുട്ടിയെ കൊണ്ടുപോയ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെെകുന്നേരം മൂന്നരയോടെ കുട്ടിയെ കാണാതായത് എന്നാണ് വിവരം. ഇവരുടെ വീടിൻ്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസം സ്വദേശിയായ അസഫാക് ആലം. ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടു പോയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ കുട്ടിയെ കൊണ്ടുപോയത് ശരിയാണെന്നും അതിനുശേഷമുള്ള കാര്യങ്ങളെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ വാദം.

കുട്ടിയെ തട്ടിക്കൊണ്ടുപോയിt കൊലപ്പെടുത്തിയ അസഫാക്ക് രണ്ട് ദിവസം മുൻപാണ് ഇവിടെ താമസത്തിന് എത്തിയത്. വൈകിട്ട് അഞ്ചു മണിയോടെ ആലുവ സീമാസ് പരിസരത്ത് അസഫാക്ക് കുട്ടിയുമായി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കുട്ടിയുമായി പ്രതി ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആ‍ര്‍ടിസി ബസ് ജീവനക്കാര്‍ വ്യക്തമാക്കിയത്.

ആറുവയസ്സുകാരി ചാന്ദ്നി തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. കുട്ടി നന്നായി മലയാളം സംസാരിക്കുമെന്ന് അധ്യാപകരും പറയുന്നു. കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചി്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കുട്ടിയുമായി യുവാവ് പോകുന്ന ദൃശ്യങ്ങളാണ് സിസി ടിവിയിൽ നിന്ന് ലഭിച്ചത്.

Post a Comment

أحدث أقدم