മലബാറിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണം: എം.എസ്.എഫ്

(www.kl14onlinenews.com)
(July -16-2023)

മലബാറിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണം: എം.എസ്.എഫ്
ബെദിര : കാലങ്ങളായി മലബാറിലെ വിദ്യാർത്ഥികളോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്ക ണമെന്ന് എം എസ് എഫ് ബെ
ദിര ​ യൂണിറ്റ് കൺ വെ
ൻഷൻ അഭിപ്രായ പ്പെട്ടു
ഓരോ അധ്യയനവർഷവും മലബാർ ജില്ലകളിലെ സീറ്റ്​ ക്ഷാമം പതിവ്​ ചർച്ചയാകുന്നതിനപ്പുറം കാര്യമായ നടപടിയുണ്ടാകുന്നില്ല. ഓരോ വർഷവും പതിനായിരക്കണക്കിന്​ വിദ്യാർഥികളാണ്​ ഓപൺ സ്കൂളിൽ ചേരാൻ നിർബന്ധിതരാകുന്നത്​. ​. തെക്കൻ കേരളത്തിൽ ഉള്ളതിന്​ ആനുപാതികമായി ഹൈസ്കൂളുകൾ മലബാറിൽ ഇല്ല എന്ന വസ്തുത മനസ്സിലാക്കി പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കൺ വെൻഷൻ ഉദ്ഘാടനം ചെയ്ത എം.എസ് എഫ് മുൻസിപ്പൽ ജനറൽ സെക്രട്ടറി അഹ്മദ് സജീർ ബെദിര അഭിപ്രായപ്പെട്ടു
എം.എസ് എഫ് ശാഖ പ്രസിഡന്റ് അഹമ്മദ നിജാഫ് ബെദിര അധ്യക്ഷനായി
ജനറൽ സെക്രട്ടറി ബാഖിർ ബി.എസ് സ്വാഗതം പറഞ്ഞു , യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര , എൻ എം സിദ്ധീഖ് ബെദിര വിദ്യാർത്ഥികളും മായി സംവദിച്ചു
സൈനുദീൻ ബെദിര,മുസമ്മിൽ,നിഹാൽ,സിയാദ്,ബായിസ് ,സംസീർ ,ഹസീബ് ,നിബ്രസ് ,ജുബൈർ, അംജദ് ,അസിമ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post