(www.kl14onlinenews.com)
(July -15-2023)
കാസർകോട് :ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്ന സന്ദേശം ഗൾഫ് കോർഡിനേഷൻ കമ്മറ്റി (ജി.സി.സി) വാർഷിക ജനറൽ ബോഡി യോഗവും ജനറൽ സെക്രട്ടറി അബ്ദുൾ റഹ്മാനുള്ള യാത്രയയപ്പും സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ചു ചേർന്നു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് അധ്യക്ഷതവഹിച്ചു.പ്രവാസ ജീവിതത്തിനിടയിലും നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നു പ്രവർത്തിക്കുന്ന സംഘടനയാണ് സന്ദേശം ജി.സി.സി. നിരവധി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നു പ്രവർത്തിച്ചു വരുന്ന സന്ദേശം ജി.സി.സി.യുടെ വാർഷിക ജനറൽ ബോഡി യോഗം കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹ്മാനുള്ള സ്നേഹോപഹാരം സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം നൽകി. സക്കറിയ.എം, എം.എ.കരീം, സുലൈമാൻ തോരവളപ്പ്, ബഷീർ ഗ്യാസ്, കെ.എം.നാസർ ചൗക്കി സുകൂർചൗക്കി, ഹസ്സൻ അബ്ദുൾ, മൊഹിയുട്ടീൻ നിഹാൻ, ഗഫൂർ കല്ലങ്കൈ എന്നിവർ പ്രസംഗിച്ചു. അബ്ദുൾ റഹ്മാൻ സ്വാഗതവും എം.സലീം നന്ദിയും പറഞ്ഞു.
Post a Comment