ഡോക്ടർസ് ദിനത്തിൽ ലയൺസ് വർഷം ആരംഭം - ഡോ.വിനോദ് കുമാറിനെ ആദരിച്ച് അജാനൂർ ലയൺസ് ക്ലബ്ബിന്റെ തുടക്കം

(www.kl14onlinenews.com)
(July -01-2023)

ഡോക്ടർസ് ദിനത്തിൽ ലയൺസ് വർഷം ആരംഭം - ഡോ.വിനോദ് കുമാറിനെ ആദരിച്ച് അജാനൂർ ലയൺസ് ക്ലബ്ബിന്റെ തുടക്കം
കാഞ്ഞങ്ങാട് : ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജൻ ഡോ.വിനോദ് കുമാറിനെ അജാനൂർ ലയൺസ് ക്ലബ്ബ് ആദരിച്ചു. പുതിയ ലയൺസ് വർഷ ആരംഭം കൂടിയാണ് ജൂലൈ ഒന്ന്. ലയൺസ് ഡിസ്ട്രിക്റ്റ് ക്യാമ്പിനറ്റ് ജോ. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് പൊന്നാട അണിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സമീർ ഡിസൈൻ ഉപഹാരം നൽകി. പ്രോഗ്രാം ഡയറക്ടർ കെ.വി.സുനിൽ കുമാർ, ക്ലബ്ബ് സെക്രട്ടറി കെ.പി.സലാം, സി.എം.കുഞ്ഞബ്ദുള്ള, ദീപക് ജയറാം, സുരേഷ് ബാബു, ഷെബീർ ഹസ്സൻ എന്നിവർ സംസാരിച്ചു. ഡോ. വിനോദ് കുമാർ ആദരവിന് നന്ദി പറഞ്ഞു.

ലയൺസ് ഡിസ്ട്രിക്റ്റിന്റെ നിർദേശ പ്രകാരം ആരംഭ വർഷത്തിൽ 5 പരിപാടികളാണ് അജാനൂർ ലയൺസ് ക്ലബ്ബ് നടത്തിയത്‌. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാനം, വൃക്ഷതൈ നടൽ, ചാർറ്റട് അക്കൗണ്ടിനെ ആദരിക്കൽ, വിശക്കുന്നവർക്ക് പൊതിചോർ വിതരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post