അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കും

(www.kl14onlinenews.com)
(July -14-2023)

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കും
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21ന് എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി പരിഗണിക്കും. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ആത്തിക്കക്കയുടെ വാദങ്ങള്‍ കേള്‍ക്കുന്നതിന് കേസ് ഓഗസ്റ്റ് 21ലേക്ക് മാറ്റിയത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Post a Comment

Previous Post Next Post