ഗവർണ്ണർക്കെതിരെ നിയമ നടപടി: സുപ്രീം കോടതിയിൽ പോകാൻ എജിയുടെ ഉപദേശം തേടി സംസ്ഥാന സർക്കാർ

(www.kl14onlinenews.com)
(July -06-2023)

ഗവർണ്ണർക്കെതിരെ നിയമ നടപടി: സുപ്രീം കോടതിയിൽ പോകാൻ എജിയുടെ ഉപദേശം തേടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ബില്ലുകള്‍ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ബില്ലുകളില്‍ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്.

ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

Post a Comment

أحدث أقدم